കോഴിക്കോട് - കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവിന് 1.12 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോഴിക്കോട് അഡീഷണല്‍ ജില്ലാ കോടതി ഉത്തരവിട്ടു. താമരശ്ശേരി തച്ചംപൊയില്‍ പുതിയാറമ്പത്ത് മുജീബ് റഹ്‌മാനാണ്(36) കോടതി നഷ്ടപരിഹാരം വിധിച്ചത്. 2019 നവംബര്‍ ഒന്നിനാണ് അപകടം നടന്നത്. രാത്രി 11.40ഓടെ റോഡരികില്‍ നില്‍ക്കുകയായിരുന്നു മുജീബ് റഹ്‌മാനെ അലക്ഷ്യമായി എത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാസങ്ങളോളം നീണ്ട ചികിത്സയിലാണ് ജീവന്‍ രക്ഷിക്കാനായത്. മുജീബിന് നഷ്ടപരിഹാരമായ 81,33,000 രൂപയും എട്ട് ശതമാനം പലിശയും കോടതി ചെലവുമടക്കം 1,12,38,453 രൂപ നല്‍കണമെന്നാണ് വിധി. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.