തിരുവനന്തപുരം - മോശം കാലാവസ്ഥയെ തുടര്‍ന്ന് ദോഹയില്‍ നിന്ന് കോഴിക്കോട്ടെക്കുള്ള ഖത്തര്‍ എയര്‍വേസ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയതു. പുലര്‍ച്ചെ 3:10ന് കരിപ്പൂരിലെത്തിയ വിമാനമാണ് മോശം കാലവസ്ഥയില്‍ ഇറങ്ങാന്‍ കഴിയാതിരുന്നത്. തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുകയായിരുന്നു. 131 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.