ഭണ്ഡാരത്തിൽനിന്ന് ലഭിക്കുന്ന പണത്തെ മിത്തുമണി എന്ന് വിളിക്കണം-സലീം കുമാർ

തിരുവനന്തപുരം- സ്പീക്കർ എ.എൻ ഷംസീറിന്റെ പ്രസ്താവനയെ തുടർന്ന വൻ വിവാദങ്ങളാണ് കേരളത്തിൽ നടക്കുന്നത്. ഗണപതിയും മിത്തും സംബന്ധിച്ചുള്ള വാദപ്രതിവാദങ്ങൾ തെരുവിലേക്കും നീളുന്നു. ഇതിനിടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ സലീം കുമാർ. 
മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നും തന്നെയാണെന്നും മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം ഭണ്ഡാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇതെന്നും സലീം കുമാർ പറഞ്ഞു.
 

Latest News