Sorry, you need to enable JavaScript to visit this website.

പേയിംഗ് ഗസ്റ്റായ വിദ്യാർഥിനിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി, 16 കാരനെതിരെ കേസ്

കണ്ണൂർ- വീട്ടിൽ പേയിംങ് ​ഗസ്റ്റായി കഴിയുന്ന വിദ്യാർത്ഥിനിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ 16കാരനെതിരെ കേസ്. കണ്ണൂർ ചക്കരക്കല്ലിലാണ് സംഭവമുണ്ടായത്. ശുചിമുറിയിൽ മൊബൈൽഫോൺ ഒളിപ്പിച്ചുവവച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. 

മെഡിസിൻ വിദ്യാർത്ഥിയായ പെൺകുട്ടിക്കാണ് മോശം അനുഭവമുണ്ടായത്. പേയിങ് ​ഗസ്റ്റായി താമസിച്ചുവന്ന വീട്ടിലെ 16-കാരനാണ് ശൗചാലയ ദൃശ്യങ്ങള്‍ മൊബെല്‍ ഫോണില്‍ പകര്‍ത്തിയത്.  മൊബെല്‍ ഫോണ്‍ ക്യാമറ ഓണ്‍ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. 

ജൂണ്‍ 19 മുതല്‍ ജൂലായ് 31 വരെയുള്ള കാലയളവിലാണ് സംഭവമുണ്ടായത്. പെൺകുട്ടിയുടെ പരാതിയിൽ ചക്കരക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി സ്റ്റേഷന്‍ എസ്.ഐ. എം.കെ.പവനന്‍ പറഞ്ഞു.

Latest News