Sorry, you need to enable JavaScript to visit this website.

കരിപ്പൂരിൽ പ്രത്യേക പുനരധിവാസ പാക്കേജ്; കുടുംബത്തിന് പത്ത് ലക്ഷം

കൊണ്ടോട്ടി-കരിപ്പൂർ വിമാനത്താവള സ്ഥലമേറ്റെടുപ്പിന് പ്രത്യേക പുനരധിവാസ പാക്കേജിന് സർക്കാർ അംഗീകാരം നൽകി. സ്ഥലം നഷ്ടപ്പെടുന്ന ഒരു കുടുംബത്തിന് പത്ത് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി അനുവദിക്കുക. കൊണ്ടോട്ടി താലൂക്കിലെ പള്ളിക്കൽ, നെടിയിരുപ്പ് എന്നീ വില്ലേജുകളിലെ 14.5 ഏക്കർ ഭൂമിയാണ് കരിപ്പൂർ വിമാനത്താവളത്തിന്റ ഇരുവശത്തും നിർമ്മാണത്തിന് ഏറ്റെടുക്കുന്നത്.ഇതിൽ കുടിയൊഴിപ്പിക്കപ്പെടുന്ന 64 കുടുംബങ്ങൾക്കാണ് പുനരധിവാസ പാക്കേജ് അനുവദിച്ചത്.നിലവിലെ മാനദണ്ഡ പ്രകാരമുള്ള 4,60,000 രൂപയ്ക്ക് പുറമെ 5,40,000രൂപ അധിക സഹായമായി നൽകിയാണ് ഒരു കുടുംബത്തിന് ആകെ 10,00,000 രൂപ പ്രത്യേക പുനരധിവാസ പാക്കേജായാണ് അനുവദിക്കുക. 
കരിപ്പൂർ വിമാനത്താവള റൺവേ എൻഡ് സേഫ്റ്റി ഏരിയ നിർമ്മാണത്തിന് സ്ഥലമേറ്റെടുപ്പ് നടത്തുന്നത്.പ്രദേശ വാസികളുടെ എതിർപ്പ് ശക്തമാവുന്നതിനിടെയാണ് പ്രത്യേക പാക്കേജ് അനുവദിച്ചത്. സ്ഥലമേറ്റെടുപ്പ് നടത്തിയിട്ടില്ലെങ്കിൽ റൺവേ നീളം കുറക്കുന്നത് സംബന്ധിച്ച് എയർപോർട്ട് ഡയറക്ടറോട് എയർപോർട്ട് അതോറിറ്റി കേന്ദ്ര കാര്യാലയം നിർദേശങ്ങൾ തേടിയിരുന്നു. 2020 ലെ വിമാന അപകടത്തെ തുടർന്നാണ് റൺവേ റിസ 240 മീറ്ററായി വർധിപ്പിക്കാൻ നിർദേശിച്ചത്. ഇതിന് വേണ്ടിയാണ് 14.5 ഏക്കർ ഏറ്റെടുക്കാൻ നിർദേശിച്ചത്.ഇത് ലഭ്യമല്ലാത്ത പക്ഷം റൺവേയുടെ രണ്ടറ്റങ്ങളിൽ നിന്നും 150 മീറ്റർ വീതമെടുത്ത് റൺവെ നീളം കുറക്കണം.ഇതോടെ റൺവേയുടെ നീളം 2860ൽ നിന്ന് 2540 ആയി കുറയും.
 

Latest News