കൊച്ചി- പുരാവസ്തു തട്ടിപ്പു കേസില്‍ കെ. പി. സി. സി പ്രസിഡന്റ് കെ. സുധാകരനും മുന്‍ ഡി. ഐ. ജി എസ്. സുരേന്ദ്രനും ഹൈക്കോടതി സ്ഥിരം ജാമ്യം അനുവദിച്ചു.
അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നുമുള്ള ഉപാധികളോടെയാണ് നടപടി. രണ്ടു പേരും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അടിയിച്ചതിനു പിന്നാലെയണ് ജാമ്യം അനുവദിച്ചത്.
അതേസമയം, ഐ. ജി ലക്ഷ്മണ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ലെന്നും വീണ്ടും നോട്ടീസ് നല്‍കണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ലക്ഷ്മണയുടെ ഇടക്കാല ജാമ്യം നീട്ടിയ കോടതി ജാമ്യ ഹരജി പത്തു ദിവസത്തിനു ശേഷം പരിഗണിക്കാനായി മാറ്റി. കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എബിന്‍ അബ്രഹാമിനും ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. ആഗസ്റ്റ് എട്ടിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം.