മക്ക - കഴുകൽ ചടങ്ങുകൾക്കും മറ്റും വിശുദ്ധ കഅ്ബാലയത്തിനുള്ളിൽ പ്രവേശിക്കാൻ ഉപയോഗിക്കുന്ന ഏറ്റവും മുന്തിയ തേക്ക് തടിയിൽ നിർമിച്ച ഗോവണിക്ക് 6,500 കിലോ ഭാരം. ഗോവണിക്ക് അഞ്ചര മീറ്ററിലേറെ നീളവും അഞ്ചു മീറ്ററോളം ഉയരവും രണ്ടു മീറ്ററോളം വീതിയുമുണ്ട്. 24 ബാറ്ററികൾ ഉപയോഗിച്ചാണ് പത്തു ചവിട്ടുപടികളുള്ള ഗോവണി പ്രവർത്തിപ്പിക്കുന്നത്.
വിശുദ്ധ കഅ്ബാലയത്തിന്റെ ഉള്ളിൽ പ്രകാശം പരത്താൻ ഗോവണിയുടെ മുകൾ ഭാഗത്ത് ലൈറ്റിംഗ് ഉള്ള ഒരു നീട്ടിയ ഭാഗമുണ്ട്. വിശുദ്ധ കഅ്ബാലയം കഴുകാൻ ആവശ്യമായ വെള്ളം സൂക്ഷിക്കുന്ന ടാങ്കുകളും മറ്റു സംവിധാനങ്ങളും ഗോവണിയിലുണ്ട്.