തിരുവനന്തപുരം - സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ അനധികൃതമായി ഇടപെട്ടു എന്ന് ആരോപിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ സംവിധായകന്‍ വിനയന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പരാതിയിലെ തുടര്‍ നടപടി എന്താണെന്ന് അറിഞ്ഞ ശേഷം കോടതിയില്‍ പോകണമോ എന്ന് തീരുമാനിക്കുമെന്നും വിനയന്‍ പറഞ്ഞു. വ്യക്തിവിരോധം മൂലം തന്റെ പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമ പട്ടികയില്‍ നിന്നൊഴിവാക്കി, ജൂറി അംഗങ്ങളെ സ്വാധീനിക്കാന്‍ ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ രഞ്ജിത്ത് ശ്രമിച്ചു തുടങ്ങിയ പരാതികളാണ് മുഖ്യമന്ത്രിക്ക് മുമ്പാകെ വിനയന്‍ ഉന്നയിച്ചിട്ടുള്ളത്.