Sorry, you need to enable JavaScript to visit this website.

കഅ്ബ കഴുകൽ ചടങ്ങ് പൂർത്തിയായി

മക്ക - വിശുദ്ധ കഅ്ബാലയം കഴുകൽ ചടങ്ങ് പൂർത്തിയായി. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ ബദ്ർ ബിൻ സുൽത്താൻ രാജകുമാരൻ ചടങ്ങുകൾക്ക് നേതൃത്വം നൽകി. മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും വിശിഷ്ടാതിഥികളും ചടങ്ങിൽ സംബന്ധിച്ചു. ഇരുഹറമുകളുടെയും മേധാവി ശൈഖ് സുദൈസും ചടങ്ങിനന് നേതൃത്വം നൽകി. പ്രഭാത നമസ്‌കാരം പൂർത്തിയായ ഉടൻ ചടങ്ങിന് തുടക്കമായി. കഴുകൽ ചടങ്ങ് പൂർത്തിയായ ശേഷം ഏറ്റവും മുന്തിയ ഊദ് എണ്ണയും റോസ് ഓയിലും മറ്റും ഉപയോഗിച്ച് കഅ്ബാലയത്തിൽ സുഗന്ധം പൂശി. എല്ലാ വർഷവും മുഹറം 15 ന് ആണ് കഅ്ബ കഴുകൽ ചടങ്ങ് നടത്താറുള്ളത്.


 

Latest News