രണ്ടുപേരെ വിവാഹം ചെയ്യാനെത്തിയ യുവതി ഒടുവില്‍ ഒന്നില്‍ ഉറപ്പിച്ചു

പത്തനാപുരം- രണ്ടുപേരെ വിവാഹം കഴിക്കാന്‍ സബ് റജിസ്ട്രാര്‍ ഓഫിസുകളില്‍ അപേക്ഷ നല്‍കിയ യുവതി ഒരു അപേക്ഷ പിന്‍വലിച്ചു. പത്തനാപുരം സബ് റജിസ്ട്രാര്‍ ഓഫിസിലെ അപേക്ഷയാണ് പിന്‍വലിച്ചത്.യുവതിയോടൊപ്പം അപേക്ഷിച്ച പത്തനാപുരം സ്വദേശിയായ യുവാവും അപേക്ഷ പിന്‍വലിക്കുകയാണെന്ന് മൊഴി നല്‍കിയിട്ടുണ്ട്. ഇവരുടെ അപേക്ഷ തള്ളുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് പത്തനാപുരം മാര്യേജ് ഓഫിസര്‍ അറിയിച്ചു.
അതേ സമയം യുവതിയും പുനലൂര്‍ സ്വദേശിയും ചേര്‍ന്നു നല്‍കിയ അപേക്ഷയില്‍ തുടര്‍നടപടിയെടുക്കാന്‍ പെണ്‍കുട്ടിയും യുവാവും ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാല്‍ റജിസ്ട്രേഷന്‍ ഐജിയുടെ നിയമോപദേശം ലഭിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കാന്‍ കഴിയൂവെന്ന് പുനലൂര്‍ മാരേജ് ഓഫിസര്‍ അറിയിച്ചു.

Latest News