കൊച്ചി- എറണാകുളം മഹാജരാജ് കോളെജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി മുഹമ്മദ് പിടിയിലായി. ആലപ്പുഴ ജില്ലാ ക്യാംപസ് ഫ്രണ്ട് പ്രസിഡന്റും കോളെജിലെ മൂന്നാം വര്‍ഷം ബിരുദ വിദ്യാര്‍ത്ഥിയുമാണ് മുഹമ്മദ്. കൊലപാതകം നടന്ന ദിവസം അഭിമന്യുവിനെ ഇടുക്കി വട്ടവട വീട്ടില്‍ നിന്നും കോളെജിലേക്ക് വിളിച്ചു വരുത്തിയത് മുഹമ്മദ് ആണ്. സംഭവത്തിനു ശേഷം ഒളിവില്‍ പോയി മുഹമ്മദിനെ ബുധനാഴ്ച പുലര്‍ച്ചെ കര്‍ണാടക അതിര്‍ത്തിയില്‍ നിന്നാണ് പിടികൂടിയത്. ഇയാള്‍ ഗോവയിലായിരുന്നുവെന്നാണ് പ്രാഥമിക നിഗനമം. കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു.
കേസുമായി ബന്ധപ്പെട്ട് മറ്റു നാലുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആദില്‍ എന്നയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദിന് പോലീസ് പിടികൂടിയത്.