റിയാദ്- കേളി കലാ സാംസ്‌കാരിക വേദി റിയാദ് 'കിയ' വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. കേളി കലാ സാംസ്‌കാരിക വേദിയുടെയും കുടുംബവേദിയുടെയും അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ പുരസ്‌കാരം 'കിയ' 2022-23 ന്റെ തൃശൂർ ജില്ലാതല വിതരണമാണ് നടന്നത്. ജില്ലയിൽ നിന്നും അർഹരായ 10 കുട്ടികൾക്കാണ് പുരസ്‌കാരം വിതരണം ചെയ്തത്.
റിയാദിലെ വിദ്യാലയങ്ങളിൽ നിന്നും അർഹരായ 20 വിദ്യാർഥികൾക്ക് റിയാദിൽ ഒരുക്കിയ ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്തിരുന്നു. പത്താം ക്ലാസിലും പ്ലസ് ടുവിലും തുടർപഠനത്തിന് യോഗ്യത നേടിയ കേളി അംഗങ്ങളുടെ കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നതിനായി ഏർപ്പെടുത്തിയതാണ് 'കേളി എജ്യൂക്കേഷണൽ ഇൻസ്പരേഷൻ അവാർഡ്' അഥവാ 'കിയ' മെമന്റോയും കാഷ് പ്രൈസും അടങ്ങുന്നതാണ് പുരസ്‌കാരം. തൃശൂർ കെ.എസ്.ടി.എ ഹാളിൽ നടന്ന ചടങ്ങിൽ മുൻ വ്യവസായ വകുപ്പ് മന്ത്രിയും കുന്നംകുളം എം.എൽ.എയുമായ എ.സി മൊയ്തീൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേരള പ്രവാസി സംഘം തൃശൂർ ഏരിയ സെക്രട്ടറി വി.ആർ സുരേഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം സുലേഖ ജമാൽ, സി.പി.എം തൃശൂർ ഏരിയ കമ്മിറ്റി അംഗം അഡ്വ. പി.ആർ ജയകുമാർ, കേളി മുൻ കേന്ദ്ര കമ്മിറ്റി അംഗം ബോബി മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കേളി സനയ്യ അർബഈൻ രക്ഷാധികാരി സമിതി അംഗം മൊയ്തീൻകുട്ടി പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി.
പത്താം തരത്തിൽ നിന്നും അബ്ദുൽ അഹദ് ആഷിഖ്, ദേവിക ലാൽ.കെ, ലിയന ഷബ്‌നം കെ.എ, മുഹമ്മദ് സിനാൻ, ശ്യാംജിത് പി.എസ്, അനന്തകൃഷ്ണ സി.പി എന്നീ ആറ് കുട്ടികളും പ്ലസ്ടു വിഭാഗത്തിൽ നിന്നും നസല പി.എസ്, ഭരത് ഇ.എ, ഹർഷ വി.ബി, നീതിൻ എന്നീ നാലു കുട്ടികളുമാണ് പുരസ്‌കാര ജേതാക്കൾ. ഇവർക്കുള്ള പുരസ്‌കാരങ്ങൾ എം.എൽ.എ വിതരണം ചെയ്തു. കേളി അംഗങ്ങളായിരുന്ന അഷ്‌റഫ് കെ.സി സ്വാഗതവും ദാസൻ കൃഷ്ണൻ നന്ദിയും പറഞ്ഞു.
റിയാദിലെ വിദ്യാലയങ്ങളിൽ നിന്നും അർഹരായ 20 വിദ്യാർഥികൾക്ക് റിയാദിൽ ഒരുക്കിയ ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്തിരുന്നു. പത്താം ക്ലാസ് വിഭാഗത്തിൽ 129, പ്ലസ് ടു വിഭാഗത്തിൽ 99 എന്നിങ്ങനെ 228 കുട്ടികൾ ഈ അധ്യയന വർഷം പുരസ്‌കാരത്തിന് അർഹരായിട്ടുള്ളത്. ആലപ്പുഴ 9, എറണാകുളം 7, കണ്ണൂർ 25, കാസർകോട് 3, കൊല്ലം 28, കോട്ടയം 3, കോഴിക്കോട് 22, തിരുവനന്തപുരം 31, പത്തനംതിട്ട 4, പാലക്കാട് 20, മലപ്പുറം 44, വയനാട് 2 എന്നിങ്ങനെ പുരസ്‌കാരത്തിന് അർഹരായ കുട്ടികൾക്ക് ജില്ലാ തലങ്ങളിലും മേഖലാ തലങ്ങളിലുമായി കേരള പ്രവാസി സംഘത്തിന്റെ സഹകരണത്തോടെ വരും ദിവസങ്ങളിൽ പുരസ്‌കാരം വിതരണം ചെയ്യും.