Sorry, you need to enable JavaScript to visit this website.

അസഫാക്കിന്റെ പൗരത്വം പോലീസ് പരിശോധിക്കുന്നു

ആലുവ- അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ പ്രതിയുടെ പൗരത്വവും പോലീസ് പരിശോധിക്കുന്നു. കൂടുതല്‍ ചോദ്യം ചെയ്ത ശേഷം തെളിവെടുപ്പ് നടത്താനാണ് പോലീസിന്റെ തീരുമാനം. 

പ്രതി കേരളത്തിലേക്ക് വന്നത് എപ്പോഴാണെന്നും മറ്റു ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷമായിരിക്കും അന്വേഷണ സംഘം ബീഹാറിലേക്ക് പോവുക. 

പ്രതിയെ 10 ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ വിട്ടിയിരിക്കുകയാണ്. വീണ്ടും സമര്‍പ്പിച്ച പുതിയ കസ്റ്റഡി അപേക്ഷ പോക്‌സോ കോടതി പരിഗണിക്കുകയായിരുന്നു. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യത്തില്‍ നേരത്തെ തന്നെ അറസ്റ്റിലായ ക്രിമിനലാണ് അസഫാക് ആലം എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 2018ല്‍ ഡല്‍ഹി ഗാസീപൂരില്‍ പത്ത് വയസുള്ള പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്‌സോ ആക്ട് അടക്കം വിവിധ വകുപ്പുകള്‍ പ്രകാരം അസഫാക് ആലം പിടിയിലായിട്ടുണ്ട്.

പ്രതി അസ്ഫാക്കിനെ തിരിച്ചറിയല്‍ പരേഡില്‍ മൂന്ന് സാക്ഷികളും തിരിച്ചറിഞ്ഞു.  ആലുവ സബ്ജയിലില്‍  മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. സി. ഐ. ടി. യു തൊഴിലാളിയായ താജുദ്ദീന്‍, പ്രതി കുട്ടിയുമായി ബസില്‍ കയറിയപ്പോള്‍ ബസിലുണ്ടായിരുന്ന യാത്രക്കാരി സുസ്മിത, കണ്ടക്ടര്‍ സന്തോഷ് ഇവരാണ് മറ്റു രണ്ടു സാക്ഷികള്‍.
 

Latest News