കളമശ്ശേരി- എം. ഡി. എം. എയുമായി എന്‍. എ. ഡി റോക്ക് വെല്‍ റോഡ് ഭാഗത്ത് നിന്നും യുവാക്കളെ അറസ്റ്റ് ചെയ്തു.
കായംകുളം കുട്ടികിഴക്കേതില്‍ ഹൗസ് അജ്മല്‍ (31), കായംകുളം ചെട്ടികുളങ്ങര ഇലഞ്ഞിവേലില്‍ ഹൗസ് സുമിത്ത് (31), കായംകുളം ചെന്നാട്ട് പി. ഒ വെളിയുടെ കിഴക്കേതില്‍ ഹൗസ് അന്‍വര്‍ ഷാ (28) എന്നിവരാണ് പിടിയിലായത്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ സംഘത്തിന്റെ തലവനായ അജ്മല്‍ ആഴ്ചകളായി പോലീസിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്. ശശിധരന്‍, നാര്‍ക്കോട്ടിക് അസിസ്റ്റന്റ്് കമ്മീഷണര്‍ അബ്ദുല്‍ സലാം എന്നിവരുടെ നിര്‍ദേശപ്രകാരം കളമശ്ശേരി പോലീസും കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി പ്രതികള്‍ പിടിയത്.
പ്രതികളില്‍ നിന്നും 1.62 ഗ്രാം എം. ഡി. എം. എ കണ്ടെടുത്തു. ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിച്ചു വില്‍പ്പന നടത്തി വരുകയായിരുന്നു ഇവര്‍. അന്വേഷണ സംഘത്തില്‍ എസ്. ഐമാരായ ബാബു, ഷൈജു, എ. എസ്. ഐ ദിലീപ്, എസ്. സി. പി. ഒമാരായ ബിജു, സജീവ്, ശ്രീരാജ് എന്നിവരും ഉണ്ടായിരുന്നു.