Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വഖഫ് ബോർഡ് ചെയർമാൻ; പാണക്കാട് മുഈനലി തങ്ങളിലേക്കും സി.പി.എമ്മിന് കണ്ണ്

കോഴിക്കോട് - കേരള വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് ഒഴിയുന്ന ടി.കെ ഹംസയ്ക്ക് പകരം പാണക്കാട് കുടുംബത്തിൽനിന്ന് പിൻഗാമിയെ കൊണ്ടുവരാനും നീക്കം. അന്തരിച്ച മുസ്‌ലിംലീഗ് മുൻ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും ലീഗ് നേതൃത്വത്തിലെ ചിലരുമായി നല്ല സ്വരച്ചേർച്ചയിലുമല്ലാത്ത പാണക്കാട് മുഈനലി ശിഹാബ് തങ്ങളെ ലക്ഷ്യം വെച്ചാണ് ചില സി.പി.എം കേന്ദ്രങ്ങൾ കരുക്കൾ നീക്കുന്നത്.
 പല വിഷയങ്ങളിലും പരസ്യ പ്രസ്താവനകളിലൂടെ ലീഗ് നേതൃത്വത്തിന് മുഈനലി തങ്ങൾ തലവേദനയുണ്ടാക്കിയതുകൂടി പരിഗണിച്ചാണ് സി.പി.എം നീക്കങ്ങൾ. യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ കൂടിയായ മുഈനലി തങ്ങളെ സ്ഥാനത്ത് എത്തിക്കുന്നതോടെ ലീഗ് നേതൃത്വവുമായി കൂടുതൽ ഒട്ടിനിൽക്കുന്ന സമസ്തയിലെ കുറച്ചു പേരെയെങ്കിലും ആകർഷിക്കാൻ സാധിക്കുമെന്നും വിലയിരുത്തലുണ്ട്. മുഈനലി തങ്ങളുമായി മുൻ മന്ത്രിയും തവനൂർ എം.എൽ.എയുമായ ഡോ. കെ.ടി ജലീൽ വളരെ നല്ല ബന്ധമാണ് പുലർത്തുന്നത്. ലീഗിൽനിന്ന് ഈയിടെ അച്ചടക്ക നടപടിക്ക് വിധേയനായ കെ.എസ് ഹംസയോടൊപ്പമുള്ള വിമത നേതാക്കളുമായും മുഈനലി തങ്ങൾക്ക് നല്ല ബന്ധമാണെന്നാണ് പറയുന്നത്. സമസ്തയുടെ പിന്തുണ കൂടി ഈ നീക്കത്തിന് ഔദ്യോഗികമായി ലഭിച്ചാൽ മുഈനലി തങ്ങളുടെ വരവിന് തടസ്സമുണ്ടാവില്ലെന്നും അത് രാഷ്ട്രീയപരമായി ഗുണം ചെയ്യുമെന്നുമാണ് സർക്കാർ കേന്ദ്രങ്ങളെ പിന്തുണയ്ക്കുന്നവരുടെ വാദം.
  ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്ന സുന്നി വിഭാഗത്തിന് നൽകിയ സ്ഥിതിക്ക് വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം ഇ.കെ വിഭാഗത്തിന് നൽകുന്നതാണ് നീതിയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മുസ്‌ലിം ലീഗിന്റെ വലിയൊരു വോട്ടുബാങ്കാണെങ്കിലും മുസ്‌ലിം സംഘടനകളിൽ ഏറ്റവുമധികം അംഗബലമുള്ള ഒരു സംഘടന എന്ന നിലയ്ക്ക് സമസ്തയെ പരിഗണിച്ചാൽ അത് പാർട്ടിക്ക് നഷ്ടമുണ്ടാക്കില്ലെന്നാണ് ഈ നീക്കത്തിന് പിന്നിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. സമസ്തയിലേക്ക് ഇത്തരമൊരു പദവി എത്തുമ്പോൾ അതിനെ രാഷ്ട്രീയപരമായി എതിർക്കാൻ ലീഗിനാവില്ലെന്നും ഇവർ പറയുന്നു. എന്നാൽ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുഈനലി തങ്ങളെ തന്നെ പിന്തുണയ്ക്കുമോ അതോ സംഘടനയിൽനിന്ന് മറ്റു വല്ല പേരുകളും ഉയർത്തിക്കാട്ടുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല. മറ്റു പേരുകൾ ഉയർന്നാൽ അത് സി.പി.എമ്മിനും എത്രത്തോളം സ്വീകാര്യമാവും എന്നതും കണ്ടറിയണം. 

Latest News