ബാഗേജില്‍ ബോംബാണെന്ന് യുവതി, നെടുമ്പാശേരിയില്‍ വിമാനത്തില്‍ പരിശോധന

കൊച്ചി - ബാഗേജില്‍ ബോംബാണെന്ന് യുവതി പറഞ്ഞതിനെ തുടര്‍ന്ന് നെടുമ്പാശേരിയില്‍ വിമാനം പുറപ്പെടാന്‍ വൈകി. കൊച്ചിയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനമാണ് വൈകിയത്. മുംബൈക്കു പോകാനെത്തിയ തൃശൂര്‍ സ്വദേശിനിയോടെ സുരക്ഷാ പരിശോധനക്കിടെ ബാഗേജില്‍ എന്താണെന്ന് ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് ബോംബാണെന്ന് മറുപടി പറഞ്ഞത്. ഇതേ തുടര്‍ന്ന് സുരക്ഷാ പരിശോധനയുടെ ഭാഗമായി വിമാനത്തില്‍ വീണ്ടും പരിശോധ നടത്തുകയായിരുന്നു.യുവതിയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി നെടുമ്പാശേരി പൊലീസിന് കൈമാറി.

 

Latest News