തിരുവനന്തപുരം - സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട വിവാദം മുറുകുന്നതിനിടെ അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ കോടതിയെ സമീപിക്കാന്‍ സംവിധായകന്‍ വിനയന്റെ നീക്കം. രഞ്ജിത്തിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും അതിന് തയ്യാറായില്ലെങ്കില്‍ ഈ ആവശ്യം ഉന്നയിച്ച് കോടതിയില്‍ പോകുമെന്നും വിനയന്‍ പറഞ്ഞു. അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടെന്ന ജൂറി അംഗം നേമം പുഷ്പരാജിന്റെ ഓഡിയോ സന്ദേശം വിനയന്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. തന്റെ വാദം തെളിയിക്കാനായി ഇത് അടക്കമുള്ള തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാനും നീക്കം നടക്കുന്നുണ്ട്. എം എ നിഷാദ് അടക്കമുള്ള സംവിധായകര്‍ രഞ്ജിത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കഴിഞ്ഞ ദിവസം രംഗത്ത് രംഗത്ത് വന്നിരുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ മാടമ്പിത്തരം അച്ചിവീട്ടിലെ അട്ടപ്പുറത്ത് വെച്ചാല്‍ മതിയെന്ന് സംവിധായകന്‍ എം എ നിഷാദ് പ്രതികരിച്ചത്.