Sorry, you need to enable JavaScript to visit this website.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ മാടമ്പിത്തരം അച്ചിവീട്ടിലെ അട്ടപ്പുറത്ത് വെച്ചാല്‍ മതിയെന്ന് സംവിധായകന്‍ എം എ നിഷാദ്

കോഴിക്കോട് - സംസ്ഥാന ചലച്ചിത്ര അവാര്‍ഡുമായി ബന്ധപ്പെട്ട് വിനയന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സത്യമാണെങ്കില്‍ അത് ഏറെ ഗുരുതരമാണെന്നും രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയര്‍മാനായും അജോയിക്ക് സെക്രട്ടറിയായും തുടരാന്‍ അര്‍ഹതയില്ലെന്നും സംവിധായകന്‍ എം എ നിഷാദ്. കുറേ ആരോപണങ്ങള്‍ വരുന്നുണ്ട്. എന്തോ !ന്ന് ഈ ജൂറിയിലും ചീഞ്ഞ് നാറുന്നുണ്ട്. അതെല്ലാം പുറത്തുകൊണ്ടുവരണമെന്നും എം എ നിഷാദ് ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.  ഇതില്‍ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയം ഉണ്ടെന്ന് കരുതില്ല. സര്‍ക്കാറിനെ നിശിതമായ വിമര്‍ശിക്കുന്നവര്‍ വരെ ഈ ജൂറിയിലുണ്ട്. എന്നാല്‍ തികച്ചും വ്യക്തിപരമായ ഒരു അജണ്ട ഇതിനെല്ലാം പിറകിലുണ്ടോയെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ കുറ്റകരമായ മൌനത്തില്‍ നിന്നും ചെയര്‍മാനും സെക്രട്ടറിയും പുറത്ത് വരണമെന്നും എം എ നിഷാദ് ആവശ്യപ്പെട്ടു.  കഴിഞ്ഞ വര്‍ഷത്തെ അന്താരാഷ്ട്ര ചലിച്ചിത്രോത്സവ വേദിയില്‍ രഞ്ജിത്ത് നടത്തിയ പ്രസ്താവന നമ്മള്‍ കണ്ടതാണ്. മാടമ്പിത്തരമൊക്കെ അച്ചി വീട്ടിലെ അട്ടപ്പുറത്ത് വെച്ചാല്‍ മതി. ഇതൊന്നും ഒരു കാരണവശാലും ഇങ്ങോട്ട് ഇറക്കരുത്. ഇത് കേരളമാണെന്നും ചോദിക്കേണ്ടവര്‍ ചോദിക്കുക തന്നെ ചെയ്യുമെന്നും എം എ നിഷാദ് പറഞ്ഞു.

 

Latest News