കോഴിക്കോട്-ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകര്‍. വാസുവേട്ടന് എതിരായ ഭരണകൂട നടപടി ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും നിരക്കുന്നതല്ലെന്ന് നിരവധി പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒപ്പിട്ട നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.അദ്ദേഹത്തിന് എതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്നും കൈക്കൊണ്ട നടപടികള്‍ റദ്ദു ചെയ്യണമെന്നും അദ്ദേഹത്തെ നിരുപാധികം തടവില്‍ നിന്നും മോചിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കെ.അജിത, കല്‍പ്പറ്റ നാരായണന്‍, എം.എന്‍.കാരശേരി തുടങ്ങി നിരവധി സാംസ്‌കാരിക നായകരാണ് നിവേദനത്തില്‍ ഒപ്പിട്ടിട്ടുള്ളത്.