തൃശൂര്‍ - പത്ത് ദിവസം മുന്‍പ് തൃശൂര്‍ കൊണ്ടാഴിയില്‍ കേരകകുന്നിലെ വീട്ടില്‍ നിന്ന് കാണാതായ വയോധികയെ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയലിങ്കല്‍ വീട്ടില്‍ തങ്കമ്മയുടെ (94) മൃതദേഹമാണ് കണ്ടെത്തിയത്. മായന്നൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ വട്ടപ്പാറ വനത്തില്‍ ആട് മേയ്ക്കാന്‍ പോയ ഇലവുങ്കല്‍ ജോസഫാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.