മലപ്പുറം- ദൽഹിയിലെ മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം-ഖാഇദേമില്ലത്ത് സെന്ററിനുള്ള തുക സമാഹരിക്കുന്നതിനുള്ള ക്രൗഡ് ഫണ്ടിംഗ് വൻ വിജയം. തിങ്കളാഴ്ച രാത്രി പന്ത്രണ്ടു മണിക്ക് മുമ്പ് 25 കോടി രൂപ സമാഹരിക്കുന്നതിനുള്ള ലക്ഷ്യം ഒന്നരണിക്കൂർ മുമ്പേ പൂർത്തിയാക്കി. രാജ്യത്തെ ഏറ്റവും വലിയ ക്രൗഡ് ഫണ്ടിംഗിൽ ഒന്നാണ് ലീഗ് ചുരുങ്ങിയ ദിവസം കൊണ്ട് കൈവരിച്ചത്. ദൽഹിയിൽ ഖാഇദേമില്ലത്ത് ഇസ്മായിൽ സാഹിബ് സ്മാരക മന്ദിരം നിർമ്മിക്കുന്നതിനുള്ള തുകയാണ് സമാഹരിച്ചത്. 25 കോടിയാണ് സംഘടന ലക്ഷ്യമിട്ടിരുന്നതെങ്കിലും പ്രതീക്ഷിച്ചതിലും കൂടുതൽ തുകയാണ് സമാഹരിച്ചത്. തെക്കൻ ജില്ലകളിൽനിന്നും വൻതുകയാണ് ഖാഇദേമില്ലത്ത് സ്മാരക മന്ദിരത്തിന് ലഭിച്ചത്.