Sorry, you need to enable JavaScript to visit this website.

ഉമ്മൻ ചാണ്ടി കേരളത്തെ അത്ഭുതപ്പെടുത്തിയ ജനനേതാവ്- കല്പറ്റ നാരായണൻ 

കോഴിക്കോട് - സ്വന്തം ജീവിത കാലത്തും മരണം കൊണ്ടും കേരളത്തെ അത്ഭുതപ്പെടുത്തിയ സമാനതകളില്ലാത്ത ജന നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് കല്പറ്റ നാരായണൻ. കെ.എസ്.യു കോഴിക്കോട് ജില്ലാ കമ്മിറ്റി കെ.പി കേശവമേനോൻ ഹാളിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ജനങ്ങളോടുള്ള കരുതലും സ്‌നേഹവും  തുറന്ന സമീപനവും രാഷ്ട്രീയ പ്രവർത്തകർക്കും പൊതുപ്രവർത്തകർക്കും പാഠപുസ്തകമാണെന്നും കൽപ്പറ്റ നാരായണൻ പറഞ്ഞു.

കെ. എസ്.യു ജില്ലാ പ്രസിഡന്റ് വി. ടി സൂരജ് അധ്യക്ഷത വഹിച്ചു. എൻ.എസ്.യു ജനറൽ സെക്രട്ടറി കെ.എം അഭിജിത്ത്, മുൻ ഡി.സി.സി പ്രസിഡണ്ട് കെ.സി അബു, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിൽ, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി സനൂജ് കുരുവട്ടൂർ, ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ,സംസ്ഥാന സമിതി അംഗങ്ങളായ അർജുൻ പൂനത്ത്,എ.കെ ജാനിബ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി പി.എം നസീം കെ.എസ്.യൂ നേതാക്കളായ എം. പി രാഗിൻ ഫായിസ് നടുവണ്ണൂർ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

Latest News