തിരുവനന്തപുരം - നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഗണപതി പ്രസ്താവനക്കെതിരെ രഗംത്തെത്തിയ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലന്‍ സുകുമാരന്‍ നായര്‍ സംഘപരിവാര്‍ പതിപ്പാകുകയാണെന്നും ഷംസീറല്ല മറിച്ച് സുകുമാരന്‍ നായരാണ് മാപ്പ് പറയേണ്ടതെന്നും എ കെ ബാലന്‍ പറഞ്ഞു. സ്പീക്കര്‍ പ്രത്യേക മത വിഭാഗത്തില്‍ ജനിച്ചുപോയി എന്നത് കൊണ്ട് ഒറ്റപ്പെടുത്തുകയാണ്. ആര്‍ എസ് എസ് പ്രചാരണം എന്‍ എസ് എസ് ഏറ്റുപിടിക്കുകയാണ്. തെറ്റിദ്ധാരണ മൂലമാണ് സുകുമാരന്‍ നായരുടെ പ്രസ്താവനയെങ്കില്‍ അത് തിരുത്തണമെന്നും സ്പീക്കറോട് മാപ്പുപറയണമെന്നും എ കെ ബാലന്‍ ആവശ്യപ്പെട്ടു.