Sorry, you need to enable JavaScript to visit this website.

പ്രവാസികൾക്ക് ഉയർന്ന ശമ്പളം നൽകുന്ന രാജ്യം സൗദി തന്നെയെന്ന് സർവേ

റിയാദ്-പ്രവാസികൾക്ക് ഏറ്റവും ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന രാജ്യമായി വീണ്ടും സൗദി അറേബ്യ. അന്താരാഷ്ട്ര കൺസൾട്ടൻസിയായ  മൈ എക്സ്പാട്രിയേറ്റ് മാർക്കറ്റ് പേ സർവേ (MyExpatriate Market Pay Survey ) പ്രവാസി തൊഴിൽ അവസ്ഥകളെ കുറിച്ച് നടത്തിയ സർവേയിലാണ് ലോകത്തിലെ മധ്യനിര മാനേജർമാർക്ക് ഉയർന്ന ശമ്പളം നൽകുന്ന രാജ്യമായി സൗദി അറേബ്യയെ കണ്ടെത്തിയത്. മികച്ച ആനുകൂല്യങ്ങൾ തേടുന്ന പ്രവാസികളുടെ ആത്യന്തിക ലക്ഷ്യസ്ഥാനമായി സൗദി അറേബ്യ വീണ്ടും ഉയർന്നിരിക്കയാണെന്ന് സർവേ വ്യക്തമാക്കുന്നു. 

രാജ്യത്തെ ഒരു പ്രവാസി മിഡിൽ മാനേജർ പ്രതിവർഷം ശരാശരി 83,763 പൗണ്ട് (88,58,340 രൂപ) ശമ്പളം വാങ്ങുന്നു, ഇത് യുകെയിലേതിനേക്കാൾ 20,513 പൗണ്ട് (21,69,348 രൂപ) കൂടുതലാണെന്നും സർവേ പറയുന്നു. മുൻവർഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം കുറവുണ്ടായിട്ടും ഏറ്റവും ഉയർന്ന വേതനം സൗദിയിൽ തന്നെയാണ്. മൊത്തത്തിലുള്ള റാങ്കിംഗിൽ ഒന്നാമതെത്തിയില്ലെങ്കിലും, മിഡിൽ ഈസ്റ്റിലെ പ്രവാസി ശമ്പളം അവിശ്വസനീയമാംവിധം ഉദാരമാണെന്നും  താമസം മാറ്റാൻ ആളുകൾ ആഗ്രഹിക്കുന്നുവെന്നും സർവേയിൽ പറയുന്നു.  വ്യക്തിഗത നികുതിയുടെ അഭാവവും കൂടിച്ചേർന്നാൽ മൊത്തത്തിലുള്ള പാക്കേജ് മികച്ചതാണെന്നും ചെലവുകൾ  താങ്ങാനാവുന്നതാണെന്നും ഇസിഎ ഇന്റർനാഷണലിലെ റെമ്യൂണറേഷൻ ആൻഡ് പോളിസി സർവേ മാനേജർ ഒലിവർ ബ്രൗൺ കൺസൾട്ടൻസി സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത  പ്രസ്താവനയിൽ പറഞ്ഞു.

 

Latest News