Sorry, you need to enable JavaScript to visit this website.

സൗദി, ജപ്പാൻ പ്രതിരോധ മന്ത്രിമാർ തമ്മിൽ ചർച്ച

സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനെ ജപ്പാൻ പ്രതിരോധ മന്ത്രി യാസുകാസു ഹമാഡ ടോക്യോയിൽ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്ത് സ്വീകരിക്കുന്നു.

ജിദ്ദ - സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനും ജപ്പാൻ പ്രതിരോധ മന്ത്രി യാസുകാസു ഹമാഡയും ചർച്ച നടത്തി. ടോക്യോയിൽ ജപ്പാൻ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തു വെച്ചാണ് യാസുകാസു ഹമാഡ സൗദി പ്രതിരോധ മന്ത്രിയെ സ്വീകരിച്ചത്. സൈനിക, പ്രതിരോധ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും സൗദി അറേബ്യയും ജപ്പാനും തമ്മിലുള്ള ബന്ധങ്ങളും മേഖലാ, ആഗോള തലത്തിലെ പുതിയ സംഭവവികാസങ്ങളും ഇക്കാര്യങ്ങളിൽ നടത്തുന്ന ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു. 
സൗദി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ഫയാദ് അൽറുവൈലി, പ്രതിരോധ സഹമന്ത്രി ഡോ. ഖാലിദ് അൽബയാരി, ജപ്പാനിലെ സൗദി അംബാസഡർ നായിഫ് അൽഫഹാദി, പ്രതിരോധ മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ ഹിശാം ബിൻ അബ്ദുൽ അസീസ് ബിൻ സൈഫ് എന്നിവർ കൂടിക്കാഴ്ചയിലും ചർച്ചയിലും സംബന്ധിച്ചു.

Latest News