Sorry, you need to enable JavaScript to visit this website.

കേരളത്തിൽനിന്ന് 187 പേർക്ക്കൂടി  ഹജിന് അവസരം 

കൊണ്ടോട്ടി- സംസ്ഥാന ഹജ് കമ്മിറ്റി മുഖേന ഹജിന് അപേക്ഷ നൽകിയ 187 പേർക്കു കൂടി അവസരം. കാത്തിരിപ്പ് പട്ടികയിൽ 2383 മുതൽ 2626 വരെയുള്ളവർക്കാണ് അവസരം ലഭിച്ചത്. 
രാജ്യത്താകെ വിവിധ സംസ്ഥാനങ്ങളിൽ ഒഴിവ് വന്ന 911 സീറ്റുകൾ വീതം വെച്ചതോടെയാണ് കേരളത്തിന് ഇത്രയും സീറ്റുകൾ ലഭിച്ചത്. മഹാരാഷ്ട്രക്ക് 219 സീറ്റുകളും കർണാടകക്ക് 148 സീറ്റുകളും ലഭിച്ചു.അവസരം ലഭിച്ചവർ മെഡിക്കൽ സർട്ടിഫിക്കറ്റും 21നകം പണമടച്ച് പേ ഇൻ സ്‌ലിപ്പും ഹജ് കമ്മിറ്റി ഓഫീസിൽ ഹാജരാക്കണം. അസീസിയ വിഭാഗത്തിലാണ് താമസ സൗകര്യം ലഭിക്കുക. 


 

Latest News