കൊച്ചി- പൂജാരിമാരെ അടച്ചാക്ഷേപിച്ചതിൽ ക്ഷമ ചോദിക്കുന്നുവെന്ന് ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അന്ത്യ കർമ്മങ്ങൾ നടത്തിയ പൂജാരി രേവത് ബാബു. കുട്ടിയുടെ അന്ത്യകർമ്മങ്ങൾ നടത്താൻ നിരവധി പൂജാരിമാരെ സമീപിച്ചുവെന്നും എന്നാൽ ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്ന് പറഞ്ഞ് എല്ലാവരും ഒഴിഞ്ഞുമാറിയെന്നുമായിരുന്നു രേവത് ബാബു കഴിഞ്ഞ ദിവസം പറഞ്ഞത്. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് രേവത് ബാബുവിനെ എതിരെ അഡ്വ. ജിയാസ് ജമാൽ റൂറൽ എസ്.പിക്ക് പരാതി നൽകിയിരുന്നു. മാധ്യമ ശ്രദ്ധ നേടാനുള്ള നീക്കമാണ് രേവത് ബാബു നടത്തിയത് എന്നാണ് പരാതിയിലുള്ളത്. ഇതിനെയാണ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ മാപ്പുമായി രേവത് ബാബു രംഗത്തെത്തിയത്.