പത്തനംതിട്ട - കോന്നിയില്‍ ഹോട്ടലുടമയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോന്നിയില്‍ ഒരു കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ താമസിക്കുന്ന അഭിലാഷാണ് (43) മരിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് ഇയാളെ മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടത്. കെട്ടിടത്തിന്റെ മുകളില്‍ മിന്ന് കാല് വഴുതി താഴേക്ക് വീണതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. തല തറയിലിടിച്ച് രക്തം വാര്‍ന്ന നിലയിലാരുന്നു മൃതദേഹം കിടന്നിരുന്നത്. കോന്നി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് ലക്കുകെട്ട നിലയില്‍ അഭിലാഷ് കെട്ടിടത്തിലേക്ക് കയറിപ്പോയതായി ഇയാളുടെ അമ്മ പോലീസിന് മൊഴി നല്‍കിയിരുന്നു.