കാസർഗോഡ് - മധ്യവയസ്‌കനെ കോഴിഫാമിൽ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കാസർകോട് വെള്ളരിക്കുണ്ട് പരപ്പപയാളം കോഴി ഫാമിലാണ് സംഭവം. കണിപറമ്പിൽ റോയിയെ(58)യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഭർത്താവിനെ കാണാത്തതിനെ തുടർന്ന് വൈകീട്ട് ഭാര്യ കോഴി ഫാമിൽ എത്തിയപ്പോൾ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.