മസ്‌കത്ത്- കണ്ണൂര്‍ സ്വദേശി ഒമാനില്‍ ഹൃദയാഘാതംമൂലം നിര്യാതനായി. തളിപ്പറമ്പ് മന്ന ബദരിയ നഗര്‍ ഫൈസല്‍ കുട്ടന്റകത്ത് (36) ആണ് ബര്‍കയില്‍ മരിച്ചത്. അലിക്കുട്ടി ചെറുക്കുന്നോന്റകത്ത് ആണ് പിതാവ്. മാതാവ് ഫാത്തിമ കുട്ടന്റകത്ത്. കണ്ണൂര്‍ കുട്ടിയെരി നെല്ലിപറമ്പ സ്വദേശിനി ഹസീന കോടിയില്‍ ആണ് ഭാര്യ. മസ്‌കത്ത് കെ എം സി സി കേന്ദ്ര കമ്മറ്റിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കും.