ദമാം- കോഴിക്കോട് ഫ്രാൻസിസ് റോഡ് പുതിയതോപ്പ് തൊടുക 'ഫർഹത്ത് മൻസിൽ' കറുത്തേടകത്ത് കോയ മൊയ്തീൻ (61) ദമാമിൽ നിര്യാതനായി. ദമാം പാരഗൺ ഹോട്ടൽ മാനേജർ ആയി ജോലി ചെയ്തിരുന്ന ഇദ്ദേഹം ദമാം കെ.എം.സി.സി യുടെ സജീവ പ്രവർത്തകനാണ്. പരേതരായ ചെറിയ നാലകത്ത് അഹമ്മദ് കോയയുടെയും കറുത്തേടത്ത് ബീവിയുടെയും മകനാണ്. ഭാര്യമാർ: പരേതയായ പലാക്കി മാളിയക്കൽ ഫർഹത്ത്, ചെറിയ അറക്കൽ സൈനബ.
മക്കൾ: പി.എം. അഹമ്മദ് തെഹനീം, പി.എം. അർഷിദ, സി.എ. കാദിരിക്കോയ, സി.എ. അമീൻ അലി, സി.എ. സഫിയ,
മരുമക്കൾ: പഴയതോപ്പ് ഉസ്മാൻ, കിൻസാന്റകം ഫിദ, സ്രാങ്കിന്റകം ഫാദിയ, മാക്രാൻ വീട് അലി സാലിം. സഹോദരങ്ങൾ: കറുത്തേടത്ത് ആലിക്കോയ (ആലു), കച്ചു, ആമി (എറണാകുളം) പരേതരായ യാക്കൂബ്, മമ്മു, ഉമ്മർ, ആയിശ.
ദമാം മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്തിന്റെ ഖബറടക്കം ദമാം ഖബർസ്ഥാനിൽ നടക്കുമെന്നു ബന്ധുക്കൾ അറിയിച്ചു