Sorry, you need to enable JavaScript to visit this website.

പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് വെളിപ്പെടുത്തിയ അഫ്‌സാന ചികിത്സ തേടി ആശുപത്രിയില്‍

പത്തനംതിട്ട - ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് വ്യാജ മൊഴി നല്‍കി അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ അഫ്സാനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശക്തമായ ശരീര വേദനയും ചുമയും പിടിപെട്ടതിനെ തുടര്‍ന്നാണ് നൂറനാട് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ഭര്‍ത്താവ് കലഞ്ഞൂര്‍ സ്വദേശി നൗഷാദിനെ കൊന്നു കുഴിച്ചുമൂടിയെന്ന് പൊലീസ് മര്‍ദിച്ച് പറയിപ്പിച്ചതാണെന്ന് അഫ്സാന നേരത്തെ വെളിപ്പെടുത്തിയിരുന്നു. രണ്ട് ദിവസം തുടര്‍ച്ചയായി തന്നെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്നും മാനസികമായും ശാരീരികമായും പീഡിപ്പിച്ചാണ് പൊലീസ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്നും അഫ്സാന പറഞ്ഞിരുന്നു. നൗഷാദിനെ ജീവനോടെ കണ്ടെത്തിയതോടെ നൗഷാദിനെ കൊന്നെന്ന അഫ്സാനയുടെ മൊഴി കളവാണെന്ന് തെളിഞ്ഞിരുന്നു. ഇത് പിന്നാലെയാണ്  ഇന്നലെ അഫ്‌സാനയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്. അട്ടകുളങ്ങര ജയിലില്‍ നിന്ന് ഇന്ന് രാവിലെയാണ് അഫ്‌സാന പുറത്തിറങ്ങിയത്.

 

Latest News