റിയാദ് - പിഞ്ചുബാലികയെ യുവതി ക്രൂരമായി പീഡിപ്പിച്ചതിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇടപെടുന്നു. മണിക്കൂറുകൾക്കകം പ്രതിയെ തിരിച്ചറിയുന്നതിന് ജിദ്ദയിലെ സാമൂഹിക സുരക്ഷാ വിഭാഗത്തിന് സാധിച്ചതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. യുവതി കുഞ്ഞിന്റെ കഴുത്ത് പിടിച്ച് ഞെരിച്ച് ശ്വാസംമുട്ടിക്കുന്നതിന്റെയും ജീവവായു ലഭിക്കാതെ കുഞ്ഞ് പിടയുന്നതിന്റെയും ബാലികയെ മുകളിലേക്ക് എടുത്തുയർത്തി നിലത്തേക്ക് ഇടുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വിഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നീ ഇന്ന് മരിക്കണമെന്ന് ബാലികയോട് യുവതി പറയുന്നതും വീഡിയോയിൽ വ്യക്തമാണ്.
ബാലികയെ പീഡിപ്പിച്ചത് സ്വന്തം മാതാവ് തന്നെയാണെന്ന് വ്യക്തമായിട്ടുണ്ട്. കുഞ്ഞിന്റെ സഹോദരിയെയും യുവതി പീഡിപ്പിച്ചതായി വ്യക്തമായിട്ടുണ്ട്.
ഇരു കുട്ടികളുടെയും സംരക്ഷണ ചുമതല പിതാവിന്റെ ബന്ധുവായ സ്ത്രീയെ സാമൂഹിക സുരക്ഷാ വിഭാഗം ഏൽപിച്ചു. പരിശോധനകൾക്കായി കുട്ടികളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിന് യുവതിയെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറും. കുട്ടികളുടെ പിതാവുമായി ബന്ധപ്പെട്ട വകുപ്പുകൾ ആശയ വിനിമയം നടത്തിവരികയാണ്.
തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഗാർഹിക പീഡന പരാതി കേന്ദ്രത്തിൽ സംഭവത്തെ കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ അറിയിച്ചു. ബാലിക പീഡനത്തിനിരയായ സംഭവത്തിൽ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ പ്രസിഡന്റ് ബന്ദർ അൽഈബാൻ നിർദേശം നൽകിയതായി മനുഷ്യാവകാശ കമ്മീഷൻ വക്താവ് മുഹമ്മദ് അൽമഅ്ദി അറിയിച്ചു.
طار النوم من هالمنظر
— فايز المالكي (@fayez_malki) July 16, 2018
لها الدرجة فيه قلوب ماترحمpic.twitter.com/djfHQoam0H