കൊച്ചി - ആലുവയില്‍ അഞ്ചു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാഖിന്റെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ അന്വേഷണ സംഘം ബിഹാറിലേക്ക് പോകും. ബിഹാര്‍ സ്വദേശിയായ അസ്ഫാഖിന് അവിടെ വീടും സ്ഥലവും ഉണ്ടെന്ന് പൊലീസ് പറയുന്നു. ഇയാള്‍ എത് സാഹചര്യത്തിലാണ് കേരളത്തിലേക്ക് എത്തിയതെന്നും ബീഹാറില്‍ മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്നതും അടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുക. അസ്ഫാഖ് ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. പോക്‌സോ, കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ട് പോകല്‍ അടക്കമുള്ള വകുപ്പുകളാണ് അസ്ഫാഖിനെതിരെ കേരള പൊലീസ് ചുമത്തിയിരിക്കുന്നത്. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.