Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയുടെ കണ്ടകശനി കണ്ടുതുടങ്ങി; ഇനിയും വിവരങ്ങൾ പുറത്തുവരും-മുരളീധരൻ

തിരുവനന്തപുരം- ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാൻ ശ്രമിച്ചതിന്റെ തിരിച്ചടി മുഖ്യമന്ത്രി പിണറായി വിജയൻ നേരിടുകയാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മധ്യസ്ഥ ലോബി പ്രവർത്തിക്കുന്നുണ്ടെന്ന ഐ.ജി ലക്ഷ്മണയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ. ശിവശങ്കരൻ രണ്ടുമാസം കൂടി ജയിലിൽ കിടന്നാൽ ഇതിലപ്പുറവും പുറത്തുവരുമെന്നും മുരളീധരൻ ഓർമ്മിപ്പിച്ചു. 
സംസ്ഥാനത്തെ സാമ്പത്തിക തർക്കങ്ങളിലും ഇടപാടുകളിലും ഇടനിലക്കാരനായി നിൽക്കുന്ന ഒരു അധികാര കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു ഐ.ജിയുടെ വെളിപ്പെടുത്തൽ. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയാണ് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ ആരോപണം എന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു. ആലുവയിൽ പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിന് എതിരെ രക്ഷമായ പ്രതികരണവും മുരളീധരൻ നടത്തി. പോലീസിന് മൈക്ക് നേരെയാക്കാനാണ് നേരമെന്നും യുപിയും കേരളവും തമ്മിൽ എന്താണ് വ്യത്യാസമെന്നും മുരളീധരൻ ചോദിച്ചു. സംസ്ഥാനത്ത് ഒരു സുരക്ഷയും ഇല്ല. ഇതരസംസ്ഥാന തൊഴിലാളികളിൽ നല്ലവരും ക്രിമിനലുകളും ഉണ്ട്. കൃത്യമായ കണക്ക് എടുക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Latest News