ദുബായ്- അടുത്ത 25 വർഷം എല്ലാ മാസവും അഞ്ചര ലക്ഷത്തിലധികം രൂപ ലഭിക്കുന്ന യുഎഇയിലെ പുതിയ മെഗാ സമ്മാനത്തിന്റെ ആദ്യ ജേതാവായി ദുബായിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ആർക്കിടെക്റ്റ് തിരഞ്ഞെടുക്കപ്പെട്ടു. ഉത്തർപ്രദേശിൽ നിന്നുള്ള മുഹമ്മദ് ആദിൽ ഖാനാണ് ഫാസ്റ്റ് 5 നറുക്കെടുപ്പിന്റെ മെഗാ സമ്മാന ജേതാവായത്. അടുത്ത 25 വർഷത്തേക്ക് എല്ലാ മാസവും 5.5 ലക്ഷത്തിലധികം രൂപ ലഭിക്കും.
ദുബായിലെ ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ഇന്റീരിയർ ഡിസൈൻ കൺസൾട്ടന്റായി ജോലി ചെയ്യുന്ന ഖാന് പ്രതിമാസം 25,000 ദിർഹം (5,59,822) ലഭിക്കും. വിജയത്തിന് നന്ദിയുണ്ടെന്നും ഇത് വളരെ അത്യാവശ്യ സമയത്താണ് സംഭവിച്ചിരിക്കുന്നതെന്നും ഖാൻ പറഞ്ഞു.
കുടുംബത്തിന്റെ ഏക ആശ്രയം ഞാനാണ്. കോവിഡ്പ കർച്ചവ്യാധി സമയത്ത് എന്റെ സഹോദരൻ മരിച്ചു.സഹദോരന്റെ കുടുംബത്തെയും പിന്തുണക്കുന്നു. പ്രായമായ മാതാപിതാക്കളും അഞ്ച് വയസ്സായ മകളുമുണ്ട്. അധിക പണം കൃത്യസമയത്ത് തന്നെയാണ് ലഭിച്ചിരിക്കുന്നതെന്നും ഖാൻ പറഞ്ഞു.