തിരുവനന്തപുരം- പാറക്കെട്ടിന് മുകളില്‍ നിന്ന് കാല്‍വഴുതി പുഴയില്‍ വീണ നവദമ്പതികള്‍ക്കായി തിരച്ചില്‍. ഇവരോടൊപ്പം പുഴയില്‍ വീണ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അന്‍സില്‍ എന്ന യുവാവാണ് പുഴയില്‍ വീണ് മരിച്ചത്. ഫോട്ടോയെടുക്കുന്നതിനിടയിലായിരുന്നു അന്‍സില്‍ പുഴയില്‍ വീണത്. ഇയാളോടൊപ്പം പുഴയില്‍ വീണ കടയ്ക്കല്‍ സ്വദേശികളായ സിദ്ദിഖ്, ഭാര്യ നൗഫി എന്നിവരെയാണ് കാണാതായത്. ശനിയാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു അപകടം.
അഞ്ച് ദിവസം മുന്‍പ് വിവാഹിതരായ സിദ്ദിഖും നൗഫിയും ബന്ധുവായ അന്‍സിലിന്റെ വീട്ടില്‍ വിരുന്നിനായി എത്തിയതായിരുന്നു. പിന്നാലെ പള്ളിക്കപ്പുഴ പാലത്തിന് സമീപമുള്ള പാറക്കെട്ടിലെത്തി. ഇവിടെ നിന്ന് ഫോട്ടോയെടുക്കുന്നതിനിടയില്‍ അന്‍സില്‍ കാല്‍വഴുതി പുഴയില്‍ വീണു. അന്‍സിലിനോടൊപ്പം തന്നെ യുവ ദമ്പതികളും പുഴയില്‍ പതിക്കുകയായിരുന്നു. സിദ്ധിഖിനും നൗഫിയ്ക്കുമായുളള തെരച്ചില്‍ പുരോഗമിക്കുകയാണ്.