Sorry, you need to enable JavaScript to visit this website.

സത്യന്‍ ചിത്രത്തില്‍ പ്രകാശനായി ഫഹദ്

സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രങ്ങള്‍ എന്നും മലയാളിക്ക് ആവേശമാണ്. സന്മനസ്സുള്ളവര്‍ക്ക് സമാധാനവും, നാടോടിക്കാറ്റും, പട്ടണ പ്രവേശവും, ഗാന്ധി നഗര്‍ സെക്കറ്റ് സ്ട്രീറ്റുമൊക്കെ മലയാളിയുടെ ഹൃദയങ്ങളില്‍ ഇന്നും ഉദിച്ചു നില്‍ക്കുന്ന ചിത്രങ്ങളാണ്. ഇപ്പോള്‍ ഇതാ വീണ്ടും മലയാളി മനസ്സിനെ ആവേശത്തിലാഴ്ത്തി സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ട് എത്തുന്നു.പതിനാറു വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ 'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' എന്ന ചിത്രത്തിന് ശേഷം സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ ടീം ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഞാന്‍ പ്രകാശന്‍. സിനിമ ചിത്രീകരണം തുടങ്ങുന്ന കാര്യം സത്യന്‍ അന്തിക്കാട് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പങ്കുവെച്ചത്. 'പ്രകാശന്‍' എന്ന ടൈറ്റില്‍ കഥാപാത്രത്തെ ഫഹദ് ഫാസിലാണ് അവതരിപ്പിക്കുന്നത്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്‍ സത്യന്‍ അന്തിക്കാട് ടീം ഒന്നിക്കുമ്പോള്‍ ഒരു മികച്ച കുടുംബചിത്രം എന്ന പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക്. 

 

Latest News