ന്യൂദല്‍ഹി-ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ ആക്രമണ ശ്രമം. ഗവര്‍ണറുടെ വാഹനത്തിലേക്ക് വാഹനം ഇടിച്ചു കയറ്റാനായിരുന്നു ശ്രമം. നോയിഡയില്‍ നിന്നും ദല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. കറുത്ത സ്‌കോര്‍പിയോ കാറാണ് ഇടിച്ചു കയറ്റാന്‍ ശ്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതായി സൂചനയുണ്ട്.ഗവര്‍ണറുടെ വാഹനത്തെ പിന്തുടര്‍ന്ന് റോങ്ങ് സൈഡിലൂടെ മറ്റ് വാഹനങ്ങളെ മറികടന്ന് ഗവര്‍ണറുടെ വാഹനത്തിലേക്ക് ഇടിച്ചുകയറ്റാനായിരുന്നു ശ്രമം. എന്നാല്‍, ഗവര്‍ണറിനൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടല്‍ അപകടം ഒഴിവാക്കുകയായിരുന്നു.