Sorry, you need to enable JavaScript to visit this website.

കോഴിക്കോട് മെഡിക്കൽ കോളജിലെ ഐ.സി.യു പീഡനം; ഗുരുതര ആരോപണവുമായി അതിജീവിത ഹൈക്കോടതിയിലേക്ക്

കോഴിക്കോട് - കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയ്‌ക്കെത്തിയ രോഗിയെ ഐ.സി.യുവിൽ വച്ച് ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ച കേസിൽ ഗുരുതര ആരോപണവുമായി അതിജീവിത. വൈദ്യ പരിശോധനയിലും സാമ്പിൾ ശേഖരിക്കുന്നതിലും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ബോധപൂർവ്വമായ വൻ വീഴ്ച ഉണ്ടായെന്നാണ് പറയുന്നത്. ഇത് പ്രതികളെ രക്ഷിക്കാനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണെന്ന് അതിജീവത ആരോപിച്ചു.
 കേസിലെ പ്രതി എം.എം ശശീന്ദ്രന് അനുകൂലമായി ഗൈനക്കോളജിസ്റ്റ് റിപ്പോർട്ട് നൽകിയത് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. പ്രതികളെ രക്ഷിക്കാനുള്ള നീക്കത്തിനെതിരെ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനാണ് അതിജീവതയുടെ നീക്കം. കഴിഞ്ഞ മെയ് 18-നാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ ഐ.സി.യുവിൽ വെച്ച് യുവതി പീഡനത്തിന് ഇരയായത്. 
 സംഭവം അന്നുതന്നെ മെഡിക്കൽ കോളജ് അധികൃതരെ അറിയിച്ചെങ്കിലും വൈദ്യപരിശോധന നടത്തിയത് നാലുദിവസത്തിന് ശേഷമാണ്. ആന്തരികാവയവങ്ങളിൽ വേദനയുണ്ടെന്ന് പറഞ്ഞെങ്കിലും ഡോക്ടറും പരാതി ഗൗനിച്ചില്ല. ഗൈനക്കോളജിസ്റ്റാവട്ടെ ബാഹ്യ പരിശോധന മാത്രം നടത്തി തടിയൂരുകയായിരുന്നു. സാമ്പിൾ ശേഖരണം ഇതുവരെയും നടന്നിട്ടില്ലെന്നും അതിജീവത പറയുന്നു. അതിനിടെയാണ് പരിശോധന നടത്താൻ യുവതിയുടെ തിരിച്ചറിയൽ രേഖ വേണമെന്ന ആശുപത്രി അധികൃതരുടെ വിചിത്ര വാദവുമുണ്ടായത്.

Latest News