Sorry, you need to enable JavaScript to visit this website.

ബിജുവിനേയും സരിതയേയും കോടതി നേരിട്ട് ചോദ്യം ചെയ്യും

തിരുവനന്തപുരം- സോളാര്‍ തട്ടിപ്പുകേസില്‍ പ്രതികളായ ബിജു രാധാകൃഷ്ണനേയും സരിതാ നായരേയും തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി നേരിട്ട് ചോദ്യം ചെയ്യും. ഓഗസ്റ്റ് എട്ടിന് ബിജുവിനെ ഹാജരാക്കാന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് കോടതി പ്രൊഡക്ഷന്‍ വാറണ്ടയച്ചു. അതേ ദിവസം ഹാജരാകാന്‍ സരിതക്കും മജിസ്‌ട്രേട്ട് ടി.കെ. സുരേഷ് നിര്‍ദ്ദേശം നല്‍കി.
2013 ജൂലൈ അഞ്ചിനാണ് ഇരുവര്‍ക്കുമെതിരെ കോടതി നേരിട്ട് കേസെടുത്തത്. വ്യവസായിയായ ടി.സി. മാത്യു സമര്‍പ്പിച്ച സ്വകാര്യ അന്യായത്തിലാണ് കേസ്.
കെട്ടിടത്തിന് വരുന്ന വൈദ്യുതി ചാര്‍ജ് ലാഭിക്കാന്‍ സോളാര്‍ പാനല്‍ കെട്ടിടത്തില്‍ സ്ഥാപിച്ചു നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും വ്യാജരേഖകള്‍ നിര്‍മ്മിച്ച് അസ്സല്‍ രേഖ പോലെ ഉപയോഗിച്ചും സരിത, ലക്ഷ്മി നായര്‍ എന്ന പേരില്‍ ആള്‍മാറാട്ടം നടത്തിയും വഞ്ചിച്ചുവെന്നുമാണ് കേസ്.
വിചാരണ വേളയില്‍ പ്രതികള്‍ക്കെതിരായി കോടതി മുമ്പാകെ വന്ന വായ്‌മൊഴി തെളിവുകളുടെയും ഹാജരാക്കപ്പെട്ട രേഖാമൂലമുളള തെളിവുകളുടെയും അടിസ്ഥാനത്തില്‍ തയാറാക്കിയ ചോദ്യാവലി പ്രകാരമാണ് കോടതി പ്രതികളെ ചോദ്യം ചെയ്യുന്നത്.

Latest News