കൊച്ചി- എം. ഡി. എം. എയുമായി യുവാക്കളെ എറണാകുളം സെന്‍ട്രല്‍ പോലീസ് പിടികൂടി. പാലക്കാട് നായാടിക്കുന്ന് പെരുമ്പടലി കുണ്ടുപറമ്പില്‍ ഹൗസ് മുഹമ്മദ് അന്‍ഷാദ് (23), മണ്ണാര്‍ക്കാട് വടക്കുമാന്നം നെയ്യപ്പാടത്ത് ഹൗസില്‍ മുഹമ്മദ് അസറുദ്ദീന്‍ (28), വൈപ്പിന്‍ കുഴുപ്പിള്ളി എടവനക്കാട് കുട്ടിപ്പടി ഹൗസില്‍ അഷ്‌കര്‍. കെ (29) പുതുവൈപ്പ് പൊട്ടന്‍തറ വീട്ടില്‍ സൂരജ് രാജേഷ് (28) എന്നിവരാണ് പോലീസ് പിടിയിലായത്.
എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെ പെട്രോളിംഗ് ടീം എബ്രഹാം മാടക്കല്‍ റോഡില്‍ സി. എം. എഫ്. ആര്‍. ഐക്ക് അടുത്തുള്ള പെട്രോള്‍ പമ്പിനു സമീപം കുറച്ചുപേര്‍ ചേര്‍ന്ന് തര്‍ക്കിക്കുന്നതു കണ്ട് അന്വേഷിച്ചപ്പോഴാണ് പ്രതികള്‍ പിടിയിലായത്. എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സി ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ കാറില്‍ നിന്നും പ്രതികളില്‍ നിന്നുമായി 23.40 ഗ്രാം എം. ഡി. എം. എ പിടികൂടുകയായിരുന്നു.
അന്വേഷണസംഘത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് ജോയി, പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ അഖില്‍ കെ. പി, സബ് ഇന്‍സ്‌പെക്ടര്‍മാരായ അനൂപ് ചാക്കോ, ഷാഹിന, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബോബി സാന്‍ഡസ്, ആന്റണി, ജിജേഷ്, സജി എന്നിവരും ഉണ്ടായിരുന്നു.