Sorry, you need to enable JavaScript to visit this website.

ആലുവയിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; അസം സ്വദേശിക്കായി തെരച്ചിൽ

കൊച്ചി-ഇതരസംസ്ഥാന തൊഴിലാളിയുടെ ആറു വയസുള്ള മകളെ മറ്റൊരു അതിഥി തൊഴിലായളി തട്ടിക്കൊണ്ടുപോയി. ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ സ്‌റ്റേഷന് സമീപം മുക്കത്ത് പ്ലാസയിൽ ബിഹാർ ബിഷാംപുർ സ്വദേശി രാംധർതിവാരിയുടെ മകൾ ചാന്ദ്‌നിയെയാണ് ഇതേ കെട്ടിടത്തിൽ രണ്ടു ദിവസം മുമ്പ് താമസിക്കാനെത്തിയ തൊഴിലാളിയാണ് തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച പകലാണ് സംഭവം. അസം സ്വദേശിയാണ് പ്രതി. ഇയാൾക്കായി പോലീസ് അന്വേഷണം തുടങ്ങി. പ്രതി കുട്ടിയെയുമായി റെയിൽവേ ഗേറ്റ് കടന്ന് ദേശീയ പാതയിൽ കയറി തൃശൂർ ഭാഗത്തേക്കുള്ള ബസിൽ കയറിപ്പോകുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്. തായിക്കാട്ടുകര സ്‌കൂൾ കോംപ്ലക്‌സിൽ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് ചാന്ദ്‌നി.
 

Latest News