തൃശൂര്‍ - കെ എസ് ഇ ബി ഓഫീസില്‍ ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. വിയ്യൂരിലെ കെ എസ് ഇ ബി പവര്‍ ഹൗസിലെ താല്‍ക്കാലിക ജീവനക്കാരനായ തമിഴ്‌നാട് സ്വദേശിയാണ് കുത്തേറ്റ് മരിച്ചത്. താത്ക്കാലിക ജീവനക്കാരായ തമിഴ്നാട് സ്വദേശികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. വാക്കുതര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തിനിടെ കയ്യിലുണ്ടായിരുന്ന കമ്പി ഉപയോഗിച്ച് പ്രതി സഹപ്രവര്‍ത്തകനെ കുത്തുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിയ്യൂര്‍ പൊലീസ് കസെടുത്ത് അന്വേഷണം ആരംഭിച്ചു