തിരുവനന്തപുരം- ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടിവ് എഡിറ്ററെ ലൈംഗികമായി അധിക്ഷേപിച്ച മുൻ സബ് ജഡ്ജി എസ് സുദീപിനെതിരെ ക്രിമിനൽ കേസ്. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസെടുത്തത്. എക്‌സിക്യൂട്ടിവ് എഡിറ്ററായി സിന്ധു സൂര്യകുമാറിനെ ലൈംഗീകമായി അധിക്ഷേപിച്ചതിനാണ് കേസ്.
നേരത്തെ, ശബരിമല അടക്കമുളള വിഷയങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ എസ് സുദീപ് സോഷ്യൽ മീഡിയ വഴി നടത്തിയ പ്രതികരണങ്ങൾ വിവാദമായിരുന്നു. തുടർന്ന് ഹൈക്കോടതിയുടെ അന്വേഷണത്തിൽ ഇയാൾ കുറ്റം ചെയ്തുവെന്ന് കണ്ടെത്തുകയും ഹൈക്കോടതി പിരിച്ചുവിടൽ നോട്ടീസ് നൽകുകയും ചെയ്തു.