കണ്ണൂര്‍- പി. ജയരാജന്റെ പ്രസ്താവന ഭാഷാചാതുര്യത്തിന്റെ ഭാഗമെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍. പ്രസംഗം ഭീഷണിയായി കാണേണ്ടതില്ലെന്നും പ്രാസംഗികനെന്ന നിലയില്‍ ഒരു പ്രയോഗം മാത്രമാണ് പി. ജയരാജന്‍ നടത്തിയതെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.
'യുവമോര്‍ച്ചയാണല്ലോ, അതുകൊണ്ട് മോര്‍ച്ചറി എന്ന പദം അവിടെ ഉപയോഗിച്ചു. പ്രാസംഗികന്‍ എന്ന നിലയില്‍ ഭാഷാ ഭംഗിക്ക് വേണ്ടിയുള്ള പ്രയോഗം മാത്രമാണ് ജയരാജന്‍ നടത്തിയിട്ടുള്ളൂ' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'കൈവെട്ടും കൊല്ലും എന്ന് യുവമോര്‍ച്ച പരസ്യമായി പ്രസ്താവന നടത്തിയപ്പോള്‍ ഉള്ള പ്രതികരണമാണ് അത്. പി ജയരാജന്‍ നടത്തിയത് പ്രയോഗമാണ്, അത് ഭാഷാചാതുര്യത്തില്‍ ഭാഗമാണ്. യുവമോര്‍ച്ചയുടെ പ്രഖ്യാപനം മോര്‍ച്ചറിയിലായിരിക്കും എന്നത് ഭാഷാ ഭംഗി ഉപയോഗിച്ചു കൊണ്ടുള്ള പ്രയോഗം മാത്രമായിരുന്നു'- ഇ.പി. ജയരാജന്‍ പറഞ്ഞു.