Sorry, you need to enable JavaScript to visit this website.

ടിക്കറ്റെടുക്കാന്‍ 12.50 രൂപയുടെ കുറവ്,  12 കോടി സമ്മാനം നേടിയ സംഘത്തില്‍  ഒരാളെ കൂടിച്ചേര്‍ത്തു 

തിരൂര്‍-പണമില്ലാത്തതിനാല്‍ ലോട്ടറി എടുക്കണോ എന്ന് ഒരുനിമിഷം 11പേരും ചിന്തിച്ചിരുന്നു. അപ്രതീക്ഷിതമായ നേട്ടത്തിലും ഒരുമിച്ചുനില്‍ക്കുന്ന ഇവര്‍ക്ക് ലോട്ടറി തുക ലഭിക്കുന്നതോടെ ചെയ്തുതീര്‍ക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. മുടങ്ങിക്കിടക്കുന്ന ചികിത്സ പൂര്‍ത്തിയാക്കണം, വീടിന്റെ ആധാരം തിരിച്ചെടുക്കണം, കടം വീട്ടണം എന്നിങ്ങനെ പട്ടിക നീളുന്നു. ലക്ഷാധിപതികളായിട്ടും ഹരിതകര്‍മ്മ സേനയില്‍ തുടരാന്‍ തന്നെയാണ് ഇവരുടെ തീരുമാനം. ചായ കുടിക്കുമ്പോഴാണ് ലോട്ടറി ടിക്കറ്റ് എടുക്കാമെന്ന ആശയം കൂട്ടത്തിലൊരാള്‍ പങ്കുവച്ചത്. പൈസയില്ലല്ലോ എന്തു ചെയ്യുമെന്ന് ചിലര്‍. ഇന്ന് ചായ മാത്രം മതി. ചായക്കൊപ്പമുള്ള കടി വാങ്ങേണ്ട. അതുവച്ച് ലോട്ടറ്റി ടിക്കറ്റ് എടുക്കാം. രാധേച്ചി പറഞ്ഞപ്പോ എല്ലാവരും ഓകെ. 10 പേര്‍ പിരിവിട്ടെടുത്ത കാശ് എണ്ണി നോക്കിയപ്പോള്‍ 12.50 രൂപയുടെ കുറവ്. അങ്ങനെ പതിനൊന്നാമതായി ഒരാളെ കൂടി ചേര്‍ത്തു. ഹരിത കര്‍മ സേനയിലെ കൂട്ടായ്മക്കാണ് 10 കോടി രൂപയുടെ ഒന്നം സമ്മാനം ലഭിച്ച 11 പേരും സാധാരണക്കാരില്‍ പ്രാരാബ്ദം പേറുന്ന സാധാരണക്കാരാണ്. 
വീട്ടില്‍ അരി ഇല്ലാത്തതിനാല്‍ ലക്ഷ്മി ഇന്നലെ ജോലിക്കെത്തിയപ്പോള്‍ ഭക്ഷണം കൊണ്ടുവന്നിരുന്നില്ല. ഓട്ടോയ്ക്ക് നല്‍കാനുള്ള 10 രൂപപോലും ബേബിയുടെ കൈവശമില്ലായിരുന്നു. ചികിത്സിക്കാന്‍ പണമില്ലാതെ കുറച്ചുനാളായി ചന്ദ്രിക കിടപ്പിലായിരുന്നു'. ഇത്തവണത്തെ മണ്‍സൂണ്‍ ബമ്പറായ 10 കോടിയടിച്ച പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കര്‍മ്മസേനാംഗങ്ങളുടെ അവസ്ഥയാണിത്. വ്യാഴാഴ്ച നറുക്കെടുത്ത മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി ടിക്കറ്റില്‍ ഭാഗ്യം തേടിയെത്തിയത് ഇവരുടെ കൈകളിലേക്ക്. 11 പേര്‍ ഒരുമിച്ചെടുത്ത പാലക്കാട്ടെ ന്യൂ സ്റ്റാര്‍ ഏജന്‍സി വിറ്റ എം.ബി 200261 ടിക്കറ്റിലൂടെയാണ് ദാരിദ്രയവും ചുമന്ന് നാടിനെ ശുദ്ധിയാക്കാന്‍ ഓടിനടക്കുന്നവര്‍ക്ക് ഭാഗ്യമെത്തിയത്. പാലക്കാട് ഏജന്‍സിയില്‍ നിന്നു പരപ്പനങ്ങാടിയിലെത്തിയ ആളാണ് ടിക്കറ്റ് വിറ്റത്.
പരപ്പനങ്ങാടി സ്വദേശികളായ പി.ലക്ഷ്മി, കെ.ലീല, എം.പി.രാധ, എം.ഷീജ, ചന്ദ്രിക തുടിശ്ശേരി, ബിന്ദു കൊഴുകുമ്മല്‍, കാര്‍ത്ത്യായനി പട്ടണത്ത്, ശോഭ കുരുളില്‍, കുട്ടിമാളു ചെറുകുറ്റിയില്‍, ബേബി ചെറുമണ്ണില്‍, രാധ മുണ്ടുപാലത്തില്‍ എന്നിവര്‍ പണം പങ്കിട്ടെടുത്താണ് 250 രൂപയുടെ ടിക്കറ്റെടുത്തത്. രാധയാണ് ടിക്കറ്റ് വാങ്ങുന്നതിന് മുന്‍കൈയെടുത്തത്. ടിക്കറ്റ് പരപ്പനങ്ങാടി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ഏല്‍പ്പിച്ചു.
നാലാം തവണയാണ് ഇവരൊന്നിച്ച് ടിക്കറ്റെടുക്കുന്നത്. കഴിഞ്ഞ തവണ ഓണം ബമ്പറില്‍ 1,000 രൂപ അടിച്ചിരുന്നു.

Latest News