കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തോടുളള അവഗണനക്കെതിരെ 'കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല' എന്ന മുദ്രാവാക്യത്തിൽ വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി സമരപകൽ സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. 2015 ൽ പാർട്ടി തുടങ്ങിയ സമരം വലിയ വിമാന സർവീസുകൾ പുനസ്ഥാപിക്കും വരെ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ഭൂമിയേറ്റെടുക്കൽ പ്രശ്‌നം ചൂണ്ടിക്കാട്ടി സ്വകാര്യ വിമാനത്താവളങ്ങളെ സംരക്ഷിക്കാൻ മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ നടത്തുന്ന നാടകമാണ് കരിപ്പൂരിനെ ഈ നിലയിലെത്തിച്ചത്.രാവിലെ ഒമ്പതിന് ആരംഭിച്ച സമരപകൽ വൈകീട്ട് ആറിന് സമാപിച്ചു. റസാഖ് പാലേരി, ഇ.സി. ആയിഷ, കൃഷ്ണൻ കുനിയിൽ, നാസർ കീഴുപറമ്പ്, മുനീബ് കാരക്കുന്ന്, ഷാക്കിർ ചങ്ങരംകുളം, മുഹമ്മദ് കുട്ടി മാസ്റ്റർ, മാധവൻ, കെ.എം.ബഷീർ, ബന്ന കൊണ്ടോട്ടി, സലീം വാഴക്കാട്, ഫാറൂഖ് ശാന്തപുരം, സാബിർ മലപ്പുറം, നൗഷാദ് ചുളളിയൻ, സി.സി. ജാഫർ, അഷ്‌റഫലി കട്ടുപ്പാറ, ഹമീദ് ഒളവട്ടൂർ, ഷഫീഖ് വള്ളുവമ്പ്രം, റഷീദ് കീഴുപറമ്പ്, അൻവർ നെന്മിനി, ഇ.കെ. കുഞ്ഞഹമ്മദ് കുട്ടി, സി.കെ.മമ്മദ് സംസാരിച്ചു.