ജിദ്ദ- ജിദ്ദയിലെ പ്രമുഖ പ്രവാസി സാംസ്‌ക്കാരിക പ്രവർത്തകൻ സജി ചാക്കോ(57)ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതനായി. ജിദ്ദയിലും ദമാമിലുമായി പ്രവാസ ജീവിതം നയിച്ച് എട്ടു മാസം മുമ്പ് തിരിച്ചു പോയതായിരുന്നു. ജിദ്ദ സമീക്ഷ സാഹിത്യ വേദി, ജിദ്ദ ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ് എന്നിവയുടെ സജീവ പ്രവർത്തകനുമായിരുന്നു. ചെത്തോങ്കര മാർത്തോമാ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. അൽ മുത്തലക് കമ്പനിയിലെ ഫൈനാൻസ് മാനേജർ ആയിരുന്നു. മികച്ച വായനക്കാരനും സഹൃദയനുമായിരുന്നു. മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ ജിദ്ദ ചാപ്റ്റർ പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. പത്തനംതിട്ട റാന്നി സ്വദേശിയാണ്. ഭാര്യ വത്സമ്മ. മക്കൾ : രഞ്ജിത്ത്, റോണി. സംസ്കാരം തിങ്കളാഴ്ച.