മലപ്പുറം- ഏതാനും ദിവസങ്ങളായി ശക്തമായി പെയ്യുന്ന മഴയിൽ ജില്ലയിൽ ഇതുവരെ എട്ടു പേർ മരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കലക്ടർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് മലപ്പുറം കലക്ടർ ഇക്കാര്യം അറിയിച്ചത്. ഏറനാട്, തിരൂരങ്ങാടി താലൂക്കുകളിലായി രണ്ടുപേരെ കാണാതായി. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ജില്ലയിൽ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 198 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. 138 വില്ലേജുകളിൽ മഴക്കെടുതി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 618 പേർ മഴക്കെടുതിമൂലം ദുരിതം അനുഭവിക്കുന്നു. 10 വീടുകൾ പൂർണമായും 220 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. 715.35 ഹെക്ടർ കൃഷി നശിച്ചതായാണ് ഔദ്യോഗിക റിപ്പോർട്ട്. 113.9 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 1086.81 മില്ലിമീറ്റർ മഴയാണ് ഈ സീസണിൽ ജില്ലയിൽ ലഭിച്ചത്.